Friday, 06 Nov 2026
Breaking
മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല; ടോമിന്‍ ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി ​കൊച്ചിയിൽ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’; 60 വാഹനങ്ങൾക്ക് പിഴ; രണ്ട് ലക്ഷത്തോളം രൂപ ഈടാക്കി. കാർഗിൽ വാഹനാപകടം: മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ശബരിമല തീർത്ഥാടനം: ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നൽ നൽകണം: റവന്യൂ മന്ത്രി യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; നടന്നത് ഹണി ട്രാപ്പോ?
Menu
Entertainment

മലയാളത്തില്‍ നിന്ന് പൊലീസ് പശ്ചാത്തലത്തില്‍ അടുത്ത ത്രില്ലര്‍; ‘ടാരന്‍റീനൊ’ ചിത്രീകരണം ആരംഭിച്ചു

November 1, 2026 5 days ago 1 min read

എല്‍വിന്‍ സി ജോണ്‍സണ്‍ സംവിധാനം ചെയ്യുന്ന ടാരന്‍റീനോ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ എൽവിന്‍റെ ആദ്യ ഫീച്ചര്‍ ഫിലിം സംരംഭമാണ് ഇത്. മിഡിൽ ഈസ്‌റ്റിലെ പ്രമുഖ ചലച്ചിത്ര കമ്പനിയായ പ്ലോട്ട് പിക്ച്ചേഴ്‌സും സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ നല്ല സിനിമയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചേർത്തല പള്ളിപ്പുറത്ത് കടവൻ ഹൗസിൽ നടന്ന പൂജാ ചടങ്ങിൽ സബീനാ ബീവിയും അഭിനേതാക്കളും അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും ചേർന്നു ഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു ആരംഭം കുറിച്ചത്. തുടർന്ന് പട്ടണം റഷീദ് സ്വിച്ചോൺ കർമ്മവും പ്രതീക്ഷ ഷാ (പ്ലോട്ട് പിക്ച്ചേഴ്സ് ദുബൈ) ഫസ്റ്റ് ക്ലാപ്പും നൽകി. ഓരോ കേസിനും ഒരു കഥയുണ്ട്. എന്നാൽ, സത്യം നമ്മൾ കരുതുന്നതല്ലെങ്കിലോ? ഇത്തരത്തില്‍ ഒരു പ്ലോട്ടുമായാണ് ചിത്രം എത്തുന്നത്. പരമ്പരാഗത കഥപറച്ചിൽ രീതികളിൽനിന്ന് മാറി, നിഗൂഢതകളും അപ്രതീക്ഷിത വഴിത്തിരിവുകളും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും നിറഞ്ഞ വേറിട്ടൊരു ലോകത്തേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന ചിത്രമായിരിക്കും ഇതെന്ന് അണിയറക്കാര്‍ പറയുന്നു. രണ്‍ജി പണിക്കർ, ദീപക് പറമ്പോൽ, സിദ്ദിഖ്, മണിയൻപിള്ള രാജു, സെന്തിൽ കൃഷ്ണ, നിരഞ്ജ് മണിയൻപിള്ള രാജു, പാർഥ് തിവാരി, (കിൽ), നന്ദു, ശ്രീജിത്ത് രവി, അദിതി രവി, ക്ലെയർ സി ജോൺ, ഓർഹാൻ (സർകീറ്റ്), ആദിശേഷൻ (ബാലൻ), ഫഹദ് സിദ്ദീഖ് തുടങ്ങി ശ്രദ്ധേയരായ അഭിനേതാക്കൾ ചിത്രത്തിൽ അണിനിരക്കുന്നു. ഇവർക്കൊപ്പം വിനീത് കുമാർ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ക്യാമറയ്ക്ക് മുന്നിലും പിന്നിലും പുതിയ പ്രതിഭകളെ അണിനിരത്തുന്ന ഈ ചിത്രം, മലയാള സിനിമയിൽ പുതിയ സർഗാത്മക ശബ്ദങ്ങൾക്കും അവസരമൊരുക്കുന്നു. എസ് ജയകൃഷ്ണൻ്റേതാണ് തിരക്കഥ. സംഗീതം ഗോഡ്‍വിന്‍ തോമസ്, ഛായാഗ്രഹണം പ്രകാശ് രാണ, എഡിറ്റിംഗ് അർജുൻ പ്രകാശ്, കലാസംവിധാനം മഹേഷ് ശ്രീധർ, മേക്കപ്പ് പട്ടണം റഷീദ്, കോസ്‌റ്റ്യൂം ഡിസൈൻ ബ്യൂസി ബേബി ജോൺ, സൗണ്ട് ഡിസൈൻ ശ്രീനാഥ് രവീന്ദ്രന്‍, സ്റ്റിൽസ് റിഷാജ് മുഹമ്മദ്, ആക്ഷൻ ശ്രാവണ്‍ സത്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അതൂപ് മോഹൻ എസ്, ഡിസൈൻ യെല്ലോ ടൂത്ത്, ഫിനാൻസ് കൺടോളർ വിജയൻ ഉണ്ണി, പ്രൊഡക്ഷൻ കൺട്രോളർ ജയേഷ് എൻ ആർ, പിആര്‍ഒ വാഴൂർ ജോസ്.

Share: