Friday, 06 Nov 2026
Breaking
മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല; ടോമിന്‍ ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി ​കൊച്ചിയിൽ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’; 60 വാഹനങ്ങൾക്ക് പിഴ; രണ്ട് ലക്ഷത്തോളം രൂപ ഈടാക്കി. കാർഗിൽ വാഹനാപകടം: മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ശബരിമല തീർത്ഥാടനം: ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നൽ നൽകണം: റവന്യൂ മന്ത്രി യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; നടന്നത് ഹണി ട്രാപ്പോ?
Menu
Sports

വിരമിക്കൽ പ്രഖ്യാപിച്ച് പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ.

November 5, 2026 21 hours ago 1 min read

ലിസ്ബൻ രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് റൊണാൾഡോ തീരുമാനം അറിയിച്ചത്. 2016ൽ പോർച്ചുഗലിന് യൂറോ കപ്പ് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച റൊണാൾഡോ, രാജ്യാന്തര ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായും ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായും ആയിട്ടാണ് പടിയിറങ്ങുന്നത്. 234 മത്സരങ്ങളിൽനിന്ന് 146 ഗോളുകളാണ് താരം സ്വന്തമാക്കിയത്.“പോർച്ചുഗലിലെ ജനങ്ങളോട്… നമ്മുടെ ദേശീയ ടീമിൻ്റെ ഏഴാം നമ്പർ ജഴ്സിയോട് വിടപറയാനുള്ള സമയമായിരിക്കുന്നു. ആ ജഴ്സി എന്റേത് മാത്രമാണെന്ന് ഒരിക്കലും ഞാൻ കരുതിയിട്ടില്ല. എന്നാൽ 23 വർഷക്കാലം അത് അണിയാനുള്ള ഭാഗ്യവും ഉത്തരവാദിത്തവും എനിക്ക് ലഭിച്ചു.” വിഡിയോയിൽ റൊണാൾഡോ പറഞ്ഞു

Share: