Saturday, 07 Nov 2026
Breaking
ലോകവ്യാപകമായി പ്രവാസി വോട്ടവകാശ സമ്മേളനങ്ങൾ; മട്ടന്നൂരിൽ തുടക്കം മത്തങ്ങയും പാലും കൊണ്ടൊരു ക്രീമി ഡെസേർട്ട് ഉണ്ടാക്കിയാലോ? എളുപ്പത്തിൽ വീട്ടിൽത്തന്നെ തയ്യാറാക്കാം വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം; വരൻ സന്ദീപ് പടിയിറങ്ങും മുൻപും അഴിമതിക്കെതിരെ എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവറാവു; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണ ശുപാർശ ഉലകനായകന്‍@72; അഭിനയ വിസ്മയത്തിന് ഇന്ന് പിറന്നാള്‍ മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി
Menu
Entertainment

ഉലകനായകന്‍@72; അഭിനയ വിസ്മയത്തിന് ഇന്ന് പിറന്നാള്‍

November 7, 2026 8 hours ago 1 min read

ഇന്ത്യന്‍ സിനിമയിലെ സകലകലാവല്ലഭന്‍ കമല്‍ഹാസന് ഇന്ന് എഴുപത്തിരണ്ടാം പിറന്നാള്‍. ആറാം വയസ്സില്‍ ബാലതാരമായി തുടങ്ങി ആറു ദശാബ്ദത്തിലേറെ ഇന്ത്യന്‍ സിനിമകളില്‍ വിവിധ മേഖലകളില്‍ നിറഞ്ഞുനിന്ന മറ്റൊരു താരം വേറെയില്ല. സിനിമയുടെ സമസ്തമേഖലകളിലും കൈയൊപ്പു പതിപ്പിച്ചു ഉലകനായകന്‍. അഭിനേതാവ് എന്നതിലുപരിയായി തിരക്കഥാകൃത്തായും സംവിധായകനായും ഗാനരചയിതാവായും ഗായകനായും സംവിധായകനായും നിര്‍മാതാവായും കമല്‍ ഹാസന്‍ തിളങ്ങി. ആറാം വയസ്സില്‍ കളത്തൂര്‍ കണ്ണമ്മയില്‍ ബാലതാരമായിട്ടായിരുന്നു തുടക്കം. മികച്ച ബാലതാരത്തിനുള്ള രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ ഭാവി താരത്തിന്റെ വരവറിയിച്ചു. അസാധാരണമായ നടനവൈഭവം, മികച്ച നര്‍ത്തകന്‍, ആക്ഷന്‍ രംഗങ്ങളിലെ കൃത്യത… അങ്ങനയങ്ങനെ കമല്‍ഹാസനെ വേറിട്ടുനിര്‍ത്തുന്ന ഘടകങ്ങള്‍ ഒട്ടേറെയുണ്ട്.അഭിനയസാഗരത്തില്‍ അലിഞ്ഞുചേര്‍ന്ന പ്രതിഭയാണ് കമല്‍ ഹാസന്‍. ഗുണയും അവ്വൈ ഷണ്‍മുഖിയും ഇന്ത്യനും ദശാവതാരവും വിശ്വരൂപവും അങ്ങനെ എത്രയെത്ര വൈവിധ്യമായ കഥാപാത്രങ്ങള്‍. നായകന്‍, മൂന്നാം പിറൈ, തേവര്‍ മകന്‍, അന്‍പേ ശിവം, വിക്രം, ഇന്ത്യന്‍, പാപനാശം, കല്‍ക്കി, മൈക്കിള്‍ മദന കാമരാജന്‍, പുഷ്പക വിമാന, ദശാവതാരം, വറുമയിന്‍ നിറം സിവപ്പ്, സാഗര സംഗമം, മദനോത്സവം തുടങ്ങിയ ചിത്രങ്ങള്‍ കമല്‍ഹാസനെന്ന പ്രതിഭയെ നമ്മുക്ക് കാട്ടിത്തരുന്നുണ്ട്. സിനിമയോടുള്ള അടങ്ങാത്ത പ്രണയത്തോടെ ഉലകനായകനായി കമല്‍ഹാസന്‍ ഇനിയും നിരവധി പതിറ്റാണ്ടുകള്‍ തുടരണമെന്നാണ് ആരാധകരുടെ പ്രാര്‍ഥന.

Share: