Friday, 06 Nov 2026
Breaking
മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല; ടോമിന്‍ ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി ​കൊച്ചിയിൽ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’; 60 വാഹനങ്ങൾക്ക് പിഴ; രണ്ട് ലക്ഷത്തോളം രൂപ ഈടാക്കി. കാർഗിൽ വാഹനാപകടം: മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ശബരിമല തീർത്ഥാടനം: ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നൽ നൽകണം: റവന്യൂ മന്ത്രി യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; നടന്നത് ഹണി ട്രാപ്പോ?
Menu
Lifestyle

ബജാജ് പൾസർ 25-ാം വർഷത്തിൽ; പുത്തൻ ഫീച്ചറുകളുമായി പൾസർ 150, 125 പുതിയ പതിപ്പുകൾ വിപണിയിൽ

August 29, 2026 2 months ago 1 min read

ബജാജ് പൾസറിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പുതിയ പതിപ്പുകൾ വിപണിയിൽ അവതരിപ്പിച്ചു. ഏറെ സ്വീകാര്യത നേടിയ പൾസർ 150, 125 എന്നീ മോഡലുകളുടെ തികച്ചും ആധുനിക പതിപ്പുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. പൾസറിന്റെ പരമ്പരാഗത കരുത്തും സ്പോർട്ടി ലുക്കും നിലനിർത്തിക്കൊണ്ട് തന്നെ പുതുതലമുറ റൈഡർമാരെ ആകർഷിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകളും ഫീച്ചറുകളും ഉൾപ്പെടുത്തിയാണ് പുതിയ ബൈക്കുകൾ എത്തിയത്. പെർഫോമൻസിലും എഞ്ചിൻ ശേഷിയിലും വലിയ മാറ്റങ്ങളാണ് പുതിയ പതിപ്പുകളിൽ വരുത്തിയിരിക്കുന്നത്. മികച്ച ആക്‌സിലറേഷൻ ഉറപ്പാക്കാൻ പവർ-ടു-വെയ്റ്റ് അനുപാതത്തിൽ മാറ്റം വരുത്തിയ പുതിയ എൻജിനും ഗിയർബോക്സുമാണ് ഉപയോഗിച്ചിരിക്കുന്നത്. 149.5 സിസി എൻജിനുമായി എത്തുന്ന പൾസർ 150, 14 പി എസ് കരുത്തും 13.7 എൻ എം ടോർക്കും ഉത്പാദിപ്പിക്കും. വിപണിയിലെ ഏറ്റവും കരുത്തുറ്റ 125 സിസി ബൈക്ക് എന്ന വിശേഷണത്തോടെയെത്തുന്ന പൾസർ 125, 124.58 സിസി എൻജിനിൽ 12 പി എസ് കരുത്തും 11 എൻ എം ടോർക്കും നൽകുന്നു. മികച്ച റൈഡിംഗ് സ്റ്റെബിലിറ്റിക്കായി ഡയമണ്ട് ടൈപ്പ് ഫ്രെയിമും നൈട്രജൻ ഗ്യാസ്-ചാർജ്ജ് ചെയ്ത പുതിയ മൊണോഷോക്ക് സസ്‌പെൻഷനും വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് ബൈക്കുകളിലും ഫൈവ്-സ്പീഡ് ഗിയർബോക്സാണ് നൽകിയിട്ടുള്ളത്. ഗൂഗിൾ മാപ്‌സ് നാവിഗേഷൻ, കോൾ-മെസ്സേജ് അലർട്ടുകൾ, മ്യൂസിക് കൺട്രോൾ എന്നിവ പിന്തുണയ്ക്കുന്ന 5-ഇഞ്ച് ടി എഫ് ടി കൺസോളാണ് മറ്റൊരു പ്രധാന ആകർഷണം. വാഹനത്തിന്റെ ആർ സി, ഇൻഷുറൻസ് തുടങ്ങിയ പ്രധാന രേഖകൾ ഡിജിറ്റലായി ഇതിൽ സൂക്ഷിക്കാനും സാധിക്കും. റോഡ്, റെയിൻ, സ്പോർട് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും തിരക്കേറിയ ട്രാഫിക്കിൽ വാഹനം സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്ന ക്രാൾ ടെക്നോളജിയും ഈ വിഭാഗത്തിൽ ആദ്യമായി അവതരിപ്പിച്ചിരിക്കുന്നു. കൂടാതെ, കൂടുതൽ ഷാർപ്പായ ‘വുൾഫ്-ഐ’ എൽ ഇ ഡി ഹെഡ്‌ലാമ്പും ഇന്ധനക്ഷമത കൂട്ടാൻ സഹായിക്കുന്ന ഓട്ടോ സ്റ്റാർട്ട്-സ്റ്റോപ്പ് സവിശേഷതയുള്ള ഐ എസ് ജി സാങ്കേതികവിദ്യയും ഈ പുതിയ പൾസർ മോഡലുകളുടെ പ്രത്യേകതകളാണ്. 

Share: