Friday, 06 Nov 2026
Breaking
മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല; ടോമിന്‍ ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി ​കൊച്ചിയിൽ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’; 60 വാഹനങ്ങൾക്ക് പിഴ; രണ്ട് ലക്ഷത്തോളം രൂപ ഈടാക്കി. കാർഗിൽ വാഹനാപകടം: മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ശബരിമല തീർത്ഥാടനം: ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നൽ നൽകണം: റവന്യൂ മന്ത്രി യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; നടന്നത് ഹണി ട്രാപ്പോ?
Menu
Lifestyle

വീട്ടിൽ തക്കാളി കൃഷിയുണ്ടോ? നിറയെ കുലയ്ക്കാൻ ഈ ഒരു ‘ഐറ്റം’ മാത്രം മതി

November 1, 2026 5 days ago 1 min read

ഇന്ന് ഒട്ടുമിക്ക വീടുകളിലെല്ലാം അടുക്കള കൃഷി കാണാറുണ്ട്. ​ഗ്രോ ബോ​ഗുകളിലോ മണ്ണിലോ തങ്ങളാലാവുന്നത് കൃഷി ചെയ്യാൻ ശ്രമിക്കവരാണ് മിക്കവരും. വീടിന്റെ ടെറസിൽ കൃഷി ചെയ്യുന്നവരും ധാരാളമുണ്ട്. ഇത്തരം അടുക്കള കൃഷികളിലെ സ്ഥിരം സാന്നിധ്യമാണ് തക്കാളി. അടുക്കളത്തോട്ടങ്ങളിലും ടെറസ് കൃഷിയിലും തക്കാളി ഇല്ലാതിരിക്കാൻ സാധ്യതയില്ല. പക്ഷേ, വിചാരിച്ചതുപോലെ തക്കാളി ചെടിയിൽ നിന്ന് വിളവ് ലഭിക്കില്ലെന്ന പരാതിയും പലരും പറയാറുണ്ട്. നിങ്ങൾക്കുമുണ്ടോ അതേ പരാതി? തക്കാളികൾ നിറയെ കുലയ്ക്കുന്നില്ലേ? കായ്കൾക്ക് വലുപ്പമില്ലാതിരിക്കുക, കീടബാധ തുടങ്ങിയ പ്രശ്‌നങ്ങളും നേരിടുന്നുണ്ടോ? എന്നാൽ, അതിന് പ്രതിവിധിയുണ്ട്. ചെലവേറിയ രാസവളങ്ങളോ കീടനാശിനികളോ വേണ്ട, അടുക്കളയിലുള്ള ഒരൊറ്റ ചേരുവകൊണ്ട് ഈ പ്രശ്‌നങ്ങളോടെല്ലാം ബൈ പറയാം. ഉലുവയാണ് അതിനുള്ള പരിഹാരം.

ഉലുവയിലുണ്ട് കാര്യം

  • മണ്ണിലെ പോഷകങ്ങളുടെ അളവ് വർധിപ്പിക്കുന്നു
  • നൈട്രജൻ, ഫോസ്ഫറസ് എന്നിവയുടെ കലവറയായ ഉലുവ തക്കാളിച്ചെടിയുടെ ഇലകൾക്ക് നല്ല പച്ചപ്പും കരുത്തും നൽകുന്നു
  • വേരുകൾക്ക് ബലം നൽകി മണ്ണിലേക്ക് ആഴത്തിൽ ഇറങ്ങാനും ആവശ്യമായ പോഷകങ്ങൾ കൃത്യമായി വലിച്ചെടുക്കാനും സഹായിക്കുന്നു
  • മണ്ണിൽ സൂക്ഷ്മാണുക്കളുടെ വളർച്ച ത്വരിതപ്പെടുത്തുന്നു
  • ചെടികളെ ബാധിക്കുന്ന സാധാരണ കീടങ്ങളെയും കുമിൾ രോഗങ്ങളെയും ഒരു പരിധി വരെ ചെറുക്കാനാകും

ഉലുവ വളമായി എങ്ങനെ പ്രയോഗിക്കാം?

  • ഉലുവ കുതിർത്ത വെള്ളം

ഉലുവ കുതിർത്ത വെള്ളം ചെടിക്ക് ഒഴിക്കുന്നത് നല്ലതാണ്. ഇതിനായി ഒരുപിടി ഉലുവ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി 24 മുതൽ 48 മണിക്കൂർ വരെ കുതിർക്കാൻ വെക്കാം. കുതിർന്ന ഉലുവ ആ വെള്ളത്തോടൊപ്പം തന്നെ മിക്‌സിയിൽ അരച്ചെടുക്കുക. ഇനി ഈ മിശ്രിതത്തിലേക്ക് കുറച്ചു വെള്ളം കൂടി ചേർത്ത് നേർപ്പിച്ച് തക്കാളിച്ചെടിയുടെ ചുവട്ടിൽ ഒഴിച്ചാൽ ചെടികൾ കരുത്തോടെ വളരും. ഒപ്പം ധാരാളം ശാഖകൾ ഉണ്ടാകാനും സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാവുന്നതാണ്.

  • ഉലുവപ്പൊടി

ഉലുവപ്പൊടിയും വളമായി ഉപയോ​ഗിക്കാം. ഇതിനായി ഉലുവ വറുത്തെടുത്ത് നന്നായി പൊടിച്ച് സൂക്ഷിക്കുക. തക്കാളിച്ചെടിയുടെ ചുവട്ടിലെ മണ്ണിൽ ഈ പൊടിയിൽ നിന്ന് അല്പം വിതറാം. ശേഷം മേൽമണ്ണ് ചെറുതായി ഇളക്കിക്കൊടുക്കുക. ഇത് ചെടിയുടെ ചുവട്ടിലെ മണ്ണിൽ സൂക്ഷ്മാണുക്കളുടെ സാന്നിധ്യം കൂട്ടും. കൂടാതെ വേരുകൾക്ക് ആവശ്യമായ പോഷണവും നൽകും.

Share: