Friday, 06 Nov 2026
Breaking
മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല; ടോമിന്‍ ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി ​കൊച്ചിയിൽ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’; 60 വാഹനങ്ങൾക്ക് പിഴ; രണ്ട് ലക്ഷത്തോളം രൂപ ഈടാക്കി. കാർഗിൽ വാഹനാപകടം: മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ശബരിമല തീർത്ഥാടനം: ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നൽ നൽകണം: റവന്യൂ മന്ത്രി യുവ ഡോക്ടറെ മര്‍ദിച്ച സംഭവം; 6 കോടി രൂപ ആവശ്യപ്പെട്ടു, സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; നടന്നത് ഹണി ട്രാപ്പോ?
Menu
Lifestyle

പുഴുങ്ങിയ മുട്ട മുറിയ്ക്കുമ്പോൾ മഞ്ഞക്കരുവിന് ചുറ്റും ചാരനിറത്തിലോ പച്ച നിറത്തിലോ ഉളള വളയം ശ്രദ്ധിച്ചിട്ടുണ്ടോ

August 29, 2026 2 months ago 1 min read

പുഴുങ്ങിയ മുട്ട മുറിച്ചുനോക്കുമ്പോള്‍ മഞ്ഞക്കരുവിന് ചുറ്റും പച്ച കലര്‍ന്ന ചാരനിറത്തിലുള്ള ഒരു വളയം കണ്ടിട്ടുണ്ടോ?. കാഴ്ചയില്‍ അല്‍പ്പം പ്രശ്‌നമാണെന്ന് തോന്നുന്നതുകൊണ്ട് പലരും മുട്ട കേടായതാണെന്ന് കരുതാറുണ്ട്. എന്നാല്‍ ഇങ്ങനെ നിറം മാറിയതുകൊണ്ട് മാത്രം മുട്ട കേടായെന്ന് കരുതേണ്ടതുണ്ടോ?.എന്തുകൊണ്ടാണ് മഞ്ഞക്കരുവിന് ചുറ്റും ഇത്തരത്തില്‍ നിറംമാറ്റം ഉണ്ടാകുന്നത്?.

മഞ്ഞക്കരുവിന് ചുറ്റും ചാരനിറം വരുന്നതിന് കാരണം?

മുട്ട കൂടുതല്‍ സമയമോ അല്ലെങ്കില്‍ ഉയര്‍ന്ന ചൂടിലോ പുഴുങ്ങുമ്പോള്‍ മുട്ടയുടെ വെള്ളയിലെ സള്‍ഫറും മഞ്ഞക്കരുവിലെ ഇരുമ്പും തമ്മില്‍ രാസപ്രവര്‍ത്തനം നടക്കും. ഇതിന്റെ ഫലമായി അയണ്‍ സള്‍ഫൈഡ് രൂപപ്പെടുകയും മഞ്ഞക്കരുവിന് ചുറ്റും പച്ചയോ ചാരനിറമോ ഉള്ള വളയം പ്രത്യക്ഷപ്പെടുകയും ചെയ്യും.

രുചിയില്‍ ചെറിയ മാറ്റമുണ്ടാകാം

മുട്ട അധികനേരം പുഴുങ്ങിയാല്‍ മഞ്ഞക്കരു കൂടുതല്‍ വരണ്ടതും കട്ടിയുള്ളതുമാകാം. അതുകൊണ്ട് മുട്ടയുടെ രുചിയും ടെക്‌സ്ചറും കുറച്ച് വ്യത്യസ്തമായി തോന്നാം.അതിനാല്‍ മുട്ട പുഴുങ്ങിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ സാധാരണ തണുത്ത വെള്ളത്തിലോ ഐസ് വെള്ളത്തിലോ ഇടുന്നത് നല്ലതാണ്. മുട്ട ആവശ്യത്തിലധികം സമയം തിളപ്പിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

മുട്ടയിലെ ചാരവളയം കണ്ടാല്‍ പേടിക്കേണ്ടതുണ്ടോ?

മുട്ടയില്‍ ഉയര്‍ന്ന നിലവാരമുള്ള പ്രോട്ടീനും വിറ്റാമിന്‍ ബി12, കോളിന്‍ തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് മഞ്ഞക്കരുവിന് ചുറ്റും കാണുന്ന ചാര-പച്ച നിറത്തിലുള്ള വളയം മാത്രം കാരണം മുട്ട ഒഴിവാക്കേണ്ടതില്ല. മുട്ട പുഴുങ്ങിയ ശേഷം കാണുന്ന ഈ നിറംമാറ്റം സാധാരണയായി അപകടകരമല്ല. മുട്ട പുഴുങ്ങുന്നതിന് മുമ്പ് ഫ്രഷ് ആയിരുന്നെന്നും ശരിയായി പാചകം ചെയ്‌തെന്നും പിന്നീട് ശരിയായ രീതിയില്‍ സൂക്ഷിച്ചെന്നും ഉറപ്പാണെങ്കില്‍ ചാരനിറത്തിലുള്ള വളയം കണ്ടതുകൊണ്ട് മാത്രം മുട്ട ഒഴിവാക്കേണ്ടതില്ല.

എങ്ങനെയുളള മുട്ടയാണ് കഴിക്കരുതാത്തത്?

ചാരനിറത്തിലുള്ള വളയം മാത്രം കണ്ടതുകൊണ്ട് മുട്ട കളയേണ്ടതില്ല. എന്നാല്‍ താഴെ പറയുന്ന ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മുട്ട കഴിക്കാതിരിക്കുന്നതാണ് സുരക്ഷിതം

  • മുട്ടയില്‍ നിന്ന് അസാധാരണമായ ദുര്‍ഗന്ധം വരുന്നു
  • മുട്ടയ്ക്ക് വഴുവഴുപ്പുള്ള അസാധാരണ ടെക്‌സ്ചര്‍ അനുഭവപ്പെടുന്നു
  • മുട്ട വളരെ കാലം പുറത്തുവെച്ചിരുന്നതാണെങ്കില്‍
  • മുട്ട എങ്ങനെ സൂക്ഷിച്ചുവെന്ന കാര്യത്തില്‍ സംശയമുണ്ടെങ്കില്‍
  • മറ്റ് കേടായ ലക്ഷണങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍

ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ മുട്ടയുടെ നിറത്തേക്കാള്‍ പ്രധാനമാണ് അത് എങ്ങനെ സൂക്ഷിച്ചു എന്നത്. ഫ്രഷ് ആയ മുട്ട ശരിയായി പുഴുങ്ങി സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ മഞ്ഞക്കരുവിന് ചുറ്റുമുള്ള ചാരവളയം സാധാരണയായി അപകടകരമല്ല. അധികം പുഴുങ്ങിയതിന്റെ അടയാളം മാത്രമായിരിക്കാം അത്. എന്നാല്‍ ദുര്‍ഗന്ധമോ അസാധാരണമായ ഘടനയോ മുട്ട കേടായെന്ന സംശയമോ ഉണ്ടെങ്കില്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്.

Share: